സ്നേഹിത കാളിങ് ബെല്‍ പദ്ധതിക്ക് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി
ഇരിമ്പിളിയം: കുടുംബശ്രീയുടെ നേത്യത്വത്തിൽ നടന്ന് വരുന്ന സ്നേഹിത കാളിങ് ബെല്‍ പദ്ധതിക്ക് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി. ഒറ്റക്ക് താമസിക്കുന്ന, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും നല്‍കാൻ കുടുംബശ്രീ മിഷന്‍ തുടക്കംകുറിച്ച പദ്ധതിയാണ് സ്നേഹിത കാളിങ് ബെല്‍. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുകയും മതിയായ പരിചരണം ലഭിക്കാതെ മരിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്.
പരിപാടിയുടെ ഭാഗമായി പദ്ധതിയിലെ അംഗമായ പുറമണ്ണൂരിൽ താമസിക്കുന്ന തെക്കഞ്ചേരി പുറക്കളത്തിൽ ഇയ്യാത്തുമ്മയെ (63) കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങളുടെ നേത്യത്വത്തിൽ സന്ദർശിച്ചു. ഇരിമ്പിളിയംഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി.കെ.റജുല നൗഷാദ്, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർമാരായ പ്രവീണ.ഇ, വേലായുധൻ പള്ളത്ത് , മമ്മു പാലോളി ,സൽമത്ത്.പി കുടുംബശ്രീ സിഡ്എസ് ചെയർപേഴ്സൺ ശശികല, കുടുംബശ്രീ കൗൺസിലർ അശ്വതി പ്രദേശവാസികളായ ഹസീസ് പുറക്കളത്തിൽ, കുഞ്ഞുമൊയ്ദീദീൻ മാസ്റ്റർ, പി.സി.എ.നൂർ തുടങ്ങിയവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു. നിലവിലെ റേഷൻ കാർഡ് എ.പി.എല്ലിൽ നിന്നും ബി.പി.എല്ലിലേക്ക് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഇവർക്കു വേണ്ട മറ്റു സഹായങ്ങൾ ചെയ്തുനൽകാമെന്നും എം.എൽ.എ യും പ്രസിഡന്റും ഉറപ്പു നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here