വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി
വളാഞ്ചേരി: ദേശീയ പൗരത്വ ബില്ലിനെതിരെയും, രാജ്യത്ത് വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കുമെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി.
മണ്ഡലം പ്രസിഡന്റ് പാറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സി ശില്പ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, കെ.വി ഉണ്ണികൃഷ്ണൻ, സി.എൻ മൂസാദ്, കെ.ടി ബാപ്പു, യു മണി, മുഹമ്മദ് പാറയിൽ, ടി.വി ചന്ദ്രശേഖരൻ, ഭക്തവൽസലൻ, മുബാറക്ക് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here