വളാഞ്ചേരി നഗരസഭ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി പ്രവര്‍ത്തനം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന OP പ്രവർത്തനം ആരംഭിച്ചു. നഗരസഭ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടറേയും, ഫാർമസിസ്റ്റിനെയും നിയമിച്ചത് മൂലം ഇനി മുതൽ ഉച്ചക്ക് ശേഷം 1 മണി മുതൽ 6 മണി വരെ PHC യിൽ ഡോക്ടറുടെ സേവനം ലഭ്യമാകും. നഗരസഭാ ചെയർപേഴ്സൺ സി.കെ.റു ഫീനയുടെ അദ്ധ്യക്ഷതയിൽ സായാഹ്ന OP യുടെ ഉൽഘാടനം ആബിദ് ഹുസൈൻ തങ്ങൾ MLA നിർവ്വഹിച്ചു. ആരോഗ്യസ്ഥിരസമിതി ചെയർമാൻ കെ.ഫാത്തിമക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻമാരായ സി അബ്ദുന്നാസർ, സി രാമകൃഷ്ണൻ, സി ഷഫീന, കൗൺസിലർമാരായ നൗഫൽ, മുസ്തഫ, ഹമീദ്, റഹ്മത്ത്, സുബൈദ, HMC മെമ്പർമാരായ അഷ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനർ, ടി.കെ ആബിദലി, നീറ്റുകാട്ടിൽ മുഹമ്മദാലി, Dr. ബസ്മ, RI ശശീധരൻ, HI ബഷീർ തുടങ്ങിയവർ ആശംസയർപ്പിച്ചു. ഡോ: സൽവ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here