എടപ്പാളിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് പിടികൂടി
എടപ്പാളിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് പിടികൂടി. മിനിലോറിയിൽ കടത്തുകയായിരുന്ന ഹാൻസാണ് എക്സൈസ് പിടികൂടിയത്. വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നാണ് ബൊലേറോ പിക്കപ്പ് പിടികൂടിയത്. ഇതിൽ നടത്തിയ പരിശോധനയിൽ 78000 പാക്കറ്റ് എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തു. വെളിയംകോട് സ്വദേശിയായ മുഹമ്മദ് ബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here