രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് ഹോം കെയർ വാഹനം കൈമാറി
കോട്ടയ്ക്കൽ: രണ്ടത്താണി എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവിന് അനുവദിച്ച വാഹനം കൈമാറി. 6.8 ലക്ഷം രൂപ ചെലവഴിച്ചാണ് പാലിയേറ്റീവ് ഹോം കെയറിനുള്ള വാഹനം അനുവദിച്ചത്.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, ബഷീർ രണ്ടത്താണി, എ.പി. മൊയ്തീൻകുട്ടി, മുഹമ്മദലി പള്ളി മാലിൽ, സി.എച്ച്. ജലീൽ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മൂർക്കത്ത് അബു, കെ.പി. രമേഷ് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here