കുറ്റിപ്പുറം പഞ്ചായത്തിൽ കാൻസർ നിർണയ ക്യാമ്പിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പരിശീലനം നൽകി
കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-2020 പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തില്‍ വനിതകള്‍ക്കുവേണ്ടി കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. പദ്ധതിയുടെ ഭാഗമായി. എല്ലാ വീട്ടിലും സര്‍വ്വേ നടത്തി കാന്‍സര്‍ സാധ്യത ഉള്ളവരെ കണ്ടെത്തും. ഇതിന്റെ മുന്നോടിയായാണ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തിയത്. പരിശീലനം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദുകുട്ടി നിര്‍വ്വഹിച്ചു. ബ്ലോക്ക് മെംബര്‍ കൈപ്പള്ളി അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വിജയശങ്കര്‍, സ്റ്റാന്‍ റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സബിത പ്രവീണ്‍ , മെമ്പര്‍മാരായ അബൂബക്കര്‍, സൗദ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശംഭു , എംവിആര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ നിര്‍മ്മല്‍ എന്നിവര്‍ സംസാരിച്ചു.കോഴിക്കോട് എംവിആര്‍ കാന്‍സര്‍ന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. വായ, സ്തനം, ഗര്‍ഭാശയഗളം എന്നിവിടങ്ങളിലുണ്ടാകാവുന്ന കാന്‍സറാണ് നിര്‍ണ്ണയിക്കുന്നത്. കുറ്റിപ്പുറത്തെ എല്ലാ വീടുകളിലും അടുത്ത ആഴ്ച മുതല്‍ സര്‍വ്വെ പ്രവര്‍ത്തനം ആരംഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here