HomeNewsProtestപൗരത്വനിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി എം.ഇ.എസ്. കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു

പൗരത്വനിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി എം.ഇ.എസ്. കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു

manavendranath-valanchery-caa

പൗരത്വനിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി എം.ഇ.എസ്. കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു

വളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം. കോളേജിന്റെ ആഭിമുഖ്യത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നഗരത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ വിദ്യാർഥി പ്രതികരണങ്ങൾകൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മ എഴുത്തുകാരൻ പി. മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും സാന്നിധ്യംകൊണ്ട് സംഗമം ജനകീയ കൂട്ടായ്മയായി മാറി.
caa-mes-kvm
സമാപന പൊതുസമ്മേളനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചിന്തകനും എഴുത്തുകാരനുമായ ഡോ. സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൾ ഹമീദ്, മാനേജ്‌മെന്റ് സെക്രട്ടറി പ്രൊഫ. കെ.പി. ഹസ്സൻ, കെ.പി. ശങ്കരൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, കെ.എം. ഗഫൂർ, എൻ. വേണുഗോപാലൻ, ടി.എം. പദ്മകുമാർ, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!