എടയൂർ കെ. എം. യു. പി. സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് ഡേ ദിനാചാരണവും മെഗാ ദഫ് മുട്ട് പ്രദർശനവും നടന്നു
എടയൂർ:എടയൂർ കെ.എം.യു.പി സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് ഡേ ദിനാചാരണവും മെഗാ ദഫ് മുട്ട് പ്രദർശനവും നടന്നു. അത്തിപ്പറ്റ അബ്ദുൽവാഹിദ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി അധ്യക്ഷത വഹിച്ചു. എ.ടി.സി സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി ഷെരീഫ് മാസ്റ്റർ, കെ.എ ശറഫുദ്ധീൻ മാസ്റ്റർ, പി ബഷീർ, എം അബൂബക്കർ മാസ്റ്റർ, എം രവീന്ദ്ര കുമാർ മാസ്റ്റർ, പി.എം മരക്കാരലി, എം.പി ഇബ്രാഹിം, എം ഉമ്മർ, എൻ.ടി ലത്തീഫ്, ടി.എം ഉമ എന്നിവർ പ്രസംഗിച്ചു.
അബ്ദുള്ള തിരൂർക്കാട് ഭാഷയുടെ പ്രാധാന്യം അവതരിപ്പിച്ചു. എസ്.ആർ.ജി കൺവീനർ പി.പി പ്രീത ടീച്ചർ സ്വാഗതവും, വി അബ്ദു സമദ് നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം ഗാനമഞ്ജരി, അറബിക് ഡാൻസ്, അറുപത് വിദ്യാർത്ഥികൾ അണിനിരന്ന മെഗാ ദഫ് മുട്ട് പ്രദർശനം എന്നിവ അരങ്ങേറി. പരിപാടികൾക്ക് കെ.വി സുധീർ, കെ.ആർ ബിജു, കെ.പി മിന്നത്ത്, വി.ആർ രേഖ, പി.ടി ഗീത, എം ശറഫുദ്ധീൻ, എം ഗീത, കെ ബിന്ദു, എം.പി രാധാമണി, സി.പി ഷഹനാസ്, ഐശ്വര്യ, റാണി, കെ ബേബി എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here