HomeNewsMeetingഏകാധിപതികളെ ജനാധിപത്യം തിരസ്കരിക്കും: അഡ്വ ഹരീഷ് വാസുദേവൻ

ഏകാധിപതികളെ ജനാധിപത്യം തിരസ്കരിക്കും: അഡ്വ ഹരീഷ് വാസുദേവൻ

adv-hareesh-vasudevan

ഏകാധിപതികളെ ജനാധിപത്യം തിരസ്കരിക്കും: അഡ്വ ഹരീഷ് വാസുദേവൻ

വളാഞ്ചേരി: ഏകാധിപതികളെ തിരസ്കരിച്ച ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിനുള്ളതെന്ന് അഡ്വ ഹരീഷ് വാസു ദേവൻ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ മാർഗത്തിലുള്ള നിയമ ലംഘന സമരങ്ങളുടെ പരമ്പരയാണ് പൗരത്വ നിയമവുമായി മുന്നോട്ട് പോയാൽ സർക്കാരിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വവും ദേശീയതയും ഭരണഘടനാ വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് വളാഞ്ചേരി എം ഇ എസ് കെ.വി എം കോളേജിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. പി. ഹസ്സൻ, ലത്തീഫ് എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ സി രാജേഷ് സ്വാഗതവും ഡോ പി സി. സന്തോഷ് ബാബു നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!