റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റും നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി കാവുംപുറത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: അരപതിറ്റാണ്ടിൽ ഏറെക്കാലമായി കാവുംപുറം മേഖലയിൽ സാമൂഹിക, സംസ്ക്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റും നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി കാവുംപുറം പാറക്കൽ കൺവെൻഷൻ സെന്ററിൽ വെച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി മരുന്ന് വിതരണം ഉണ്ടായിരുന്നു, രക്തനിർണയം, കിഡ്നി രോഗ നിർണയം, നേത്ര പരിശോധന, ജനറൽ മെഡിസിൻ, എല്ലു രോഗവിഭാഗം, ആയുർവേദ വിഭാഗം എന്നിവയിൽ പരിശോധന ഉണ്ടായിരുന്നു.
ക്യാമ്പ് നടക്കാവിൽ ഹോസ്പിറ്റൽ എം.ഡി ഡൊ എൻ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സദാനന്ദൻ കോട്ടീരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹസ്സൻ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.പി ശങ്കരൻ മാസ്റ്റർ, ടി.പി അബ്‌ദുൾ ഗഫൂർ, ഷാഹിന ടീച്ചർ, സുഗന്ധി, നന്ദിനീ കോട്ടീരി, രാധ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉണ്ണി പഴുർ നന്ദി പറഞ്ഞു. മനു കോട്ടീരി, നൗഫൽ, ഉണ്ണികൃഷ്ണൻ കോട്ടീരി, അജി കോട്ടീരി, സുനി കോട്ടീരി, ഷംസു പാറക്കൽ, യാസിർ പാറക്കൽ, രവി കാവുംപുറം, ബാബു മാമ്പറ്റ എന്നിവർ നേതൃത്വം കൊടുത്തു. വലിയ ജനപങ്കാളിത്തം കൊണ്ട് ക്ലാസ് ശ്രദ്ധേയമായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here