HomeNewsFestivalsകുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഉത്സവം ഇന്ന്

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഉത്സവം ഇന്ന്

manchira

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഉത്സവം ഇന്ന്

വളാഞ്ചേരി: കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഉത്സവം ഇന്ന്. രാവിലെ അഞ്ചിന് നിർമാല്യദർശനത്തിനുശേഷം അഭിഷേകങ്ങളും ഗണപതിഹോമവും നടക്കും. തുടർന്ന് മൃത്യുഞ്ജയഹോമം, ഏഴിന് താലപ്പൊലി കൊട്ടിഅറിയിക്കൽ, ഉഷഃപൂജ എന്നിവയുമുണ്ടാകും. പത്തിന് നവകവും കലശാഭിഷേകങ്ങളും നടക്കും. വൈകുന്നേരം നാലിന് സന്ധ്യാവേലക്കുശേഷം അഞ്ചിന് കൊട്ടിപ്പുറപ്പാട് തുടങ്ങും. അഞ്ചരയ്ക്ക് താലപ്പൊലിപ്പറമ്പിൽ താലം കൊളുത്തി അരിയേറ് നടക്കും. തുടർന്ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വരവുകളുണ്ടാകും. രാത്രി ഒമ്പതിന് കളംപൂജയും കളംപാട്ടും നടക്കും. പത്തിന് ഗാനമേളയും നടക്കും.
manchira
ക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ലക്ഷാർച്ചനയോടെയാണ് രണ്ടുദിവസത്തെ ആഘോഷം നടക്കുക. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പത്തോളംപേർ ലക്ഷാർച്ചനയിൽ പങ്കെടുത്തു. രാവിലെ ആറിന് ലക്ഷാർച്ചന തുടങ്ങി. വൈകുന്നേരം കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക്, അത്താഴസദ്യ എന്നിവ നടന്നു. ഏഴിന് തൃപ്രങ്ങോട് പരമേശ്വരമാരാരും സംഘവും ത്രിത്തായമ്പക അവതരിപ്പിച്ചു. ഒമ്പതിന് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!