ഇടശ്ശേരിയുടെ മണ്ണിൽ നിന്നും എഴുപത് കിലോമീറ്റർ താണ്ടി അവർ ശഹീൻ ബാഗിലെത്തി
കുറ്റിപ്പുറം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച കോഴിക്കോട് ശഹീൻ ബാഗ് സ്ക്വയറിലേക്ക് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ്, എം എസ് എഫ് പ്രവർത്തകർ കാൽനട യാത്ര നടത്തി.
കുറ്റിപ്പുറം മിനി പമ്പയിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സയ്യിദ് ലുഖ്മാൻ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു സെക്രട്ടറി സിദ്ധീഖ് പരപ്പാര, പി വി ഷാജി, കുഞ്ഞാപ്പ മാമ്പാറ, അജ്മൽ, ഹക്കീം, ഷംനാദ് എന്നിവർ അഭിവാദ്യമർപ്പിച്ചു
കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ ടി ഹമീദ്, സെക്രട്ടറി ഷമീർ തടത്തിൽ, ട്രഷറർ റാഫി പകരനല്ലൂർ, സഖാഫ് തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ, ആബിദ് വരിക്കപുലാക്കൽ, മുജീബ് തറക്കൽ, സിദ്ധീഖ് പാലാറ, സൈൻ സഖാഫ്, റാഷിദ് ചേലക്കൽ, സൈതലവി, നജ്മുദ്ദീൻ, റിയാസ്, ജാഫർ, റഷീദ് എന്നിവരാണ് ഒരു ദിവസം കൊണ്ട് എഴുപത് കിലോമീറ്റർ താണ്ടി കോഴിക്കോട് ശഹീൻ ബാഗിലെത്തിയത്ത് സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ് സമരഭടൻമാരെ ഷാളണിയിച്ചു സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here