HomeNewsDisasterPandemicവെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ആചാരനുഷ്ഠാനച്ചടങ്ങുകൾ മാത്രം നടത്തി അവസാനിപ്പിക്കും

വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ആചാരനുഷ്ഠാനച്ചടങ്ങുകൾ മാത്രം നടത്തി അവസാനിപ്പിക്കും

parambathkavu-temple

വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ആചാരനുഷ്ഠാനച്ചടങ്ങുകൾ മാത്രം നടത്തി അവസാനിപ്പിക്കും

ഇരിമ്പിളിയം: വെള്ളിയാഴ്ച ആഘോഷിക്കാനിരുന്ന വെണ്ടല്ലൂർ പറമ്പത്ത്കാവ് വേല ആചാരനുഷ്ഠാനച്ചടങ്ങുകൾ മാത്രം നടത്തി അവസാനിപ്പിക്കും. ഇതിന്റെ ഭാഗമായി ഇരിമ്പിളിയം തിരുനിലത്തുനിന്ന് തേരിനും പൈങ്കണ്ണൂർ, വെണ്ടല്ലൂർ, വൈക്കത്തൂർ എന്നിവിടങ്ങളിൽനിന്നുള്ള ദേശക്കാളകൾക്കും മാത്രമേ കാവിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. വരവുകമ്മിറ്റികളും വിശ്വാസികളും നാട്ടുകാരും സഹകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
covid-19-malabar-devaswom-board
മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ, പ്രതിഷ്ഠാദിനം തുടങ്ങി ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്ന്‌ കമീഷണർ. ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും ചടങ്ങുകളും പതിവുപോലെയാകാം. ഭക്തജനങ്ങൾ സർക്കാർ നിർദേശങ്ങളോട് സഹകരിക്കണമെന്നും ദേവസ്വം ബോർഡ് കമീഷണർ അഭ്യർഥിച്ചു. പറമ്പത്ത്കാവിലെ വേല നടത്തിപ്പുമായി ബന്ധപ്പെട്ട് തിരൂർ ആർ.ഡി.ഒ യും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Page 1
rdo-parambathkavu
Page 2
rdo-parambathkavu


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!