കോവിഡ് 19; മദ്യശാലകൾ അടച്ചിടാൻ വളാഞ്ചേരി നഗരസഭ തീരുമാനം
വളാഞ്ചേരി: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മദ്യശാലകൾ അടച്ചിടാൻ വളാഞ്ചേരി നഗരസഭ തീരുമാനം.വളാഞ്ചേരി നഗരസഭ പരിധിയിലെ മദ്യശാലകൾ മാർച്ച് 31 വരെ അടച്ച് പൂട്ടാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാൻ ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങളെ ഉച്ചയോടെ അറിയിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here