നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിൽ ടാറിങ് അടർന്ന നിലയിൽ
കുറ്റിപ്പുറം : നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിന് മുകളിലെ ടാറിങ് ഇളകി. പാലത്തിന്റെ ഉപരിതലത്തിൽ പല ഭാഗത്തായി ടാറിങ് ഇളകിയിട്ടുണ്ട്.നവീകരണജോലികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അപോക്സി കോട്ടിങ്ങും അതിനുമുകളിൽ മാസ്റ്റിക് അസ്വാൾട്ടും ഉപയോഗിച്ച് നവീകരിച്ചതിനുശേഷമാണ് ബിറ്റുമിൻ കോൺക്രീറ്റും ടാറിങ്ങും ചെയ്തത്.
40 ലക്ഷത്തോളംരൂപ ചെലവിട്ടാണ് പാലത്തിന്റെ ഉപരിതലം നവീകരിച്ചത്. പാലത്തിന്റെ ഉപരിതലത്തിലെ തകർച്ചയ്ക്ക് ശാശ്വതപരിഹാരം എന്ന നിലയിലാണ് ഇപ്പോൾ പൂർണമായും നവീകരിച്ചത്. ദിവസങ്ങളോളം പാലത്തിനു മുകളിലൂടെയുള്ള ഗതാഗതം തടഞ്ഞാണ് നവീകരണജോലികൾ പൂർത്തിയാക്കിയത്. സംഭവം പരിശോധിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here