കുറ്റിപ്പുറം പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു
കുറ്റിപ്പുറം: കോവിഡിനെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചൺ കുറ്റിപ്പുറം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. കിച്ചണിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീല അഹമ്മദ്കുട്ടി ഇന്ന് രാത്രി ഭക്ഷണം വിതരണം ചെയ്ത് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.കെ മുഹമ്മദ് കുട്ടി, പഞ്ചായത്ത് മെമ്പർമാരായ പി.വി മോഹനൻ, അബ്ദുൾ ഹമീദ് സി പാണ്ടികശാല, അസിസ്റ്റന്റ് സെക്രട്ടറി നന്ദനൻ, കിച്ചൺ ഇൻ ചാർജ് മുഹമ്മദലി, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ബിന്ദു, സയ്യിദ് ലുഖ്മാൻ തങ്ങൾ എന്നിവർ പങ്കെടുത്തു. ഇരുന്നൂറ്റമ്പതോളം പേർക്ക് ഇന്ന് ഭക്ഷണം വിതരണം ചെയ്തു. കുടുംബശ്രീയാണ് കിച്ചൺ നടത്തുന്നത്. നാളെ മുതൽ വാർഡ് മെമ്പർമാർ മുഖാന്തിരം ഓർഡർ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ബന്ധപ്പെട്ടവരിൽ നിന്ന് ഭക്ഷണം സ്പോൺസർ ചെയ്യുകയോ ഭക്ഷണ സാധനങ്ങൾ എത്തിക്കുകയോ തുടങ്ങിയ സഹായസഹകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here