HomeNewsFinanceഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം

ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം

pensioners

ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം

ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ. വിവിധ ആനുകൂല്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട്‌ ട്രഷറികളിലും ബാങ്ക്‌ ശാഖകളിലും വ്യാഴാഴ്‌ച മുതൽ അവസാന നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ട്രഷറികളിലും ബാങ്ക്‌ ശാഖകളിലും ആൾക്കൂട്ടം ഒഴിവാക്കാനാണ്‌ നടപടി. അക്കൗണ്ട്‌ നമ്പരുകളുടെ അവസാനത്തെ അക്കങ്ങൾ പരിഗണിച്ച്‌, ഊഴം നിശ്ചയിച്ചാകും പെൻഷൻ നൽകുക. സൗകര്യപ്രദമായ ഏതു ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റാം.
ട്രഷറിയിലെ ക്രമീകരണം തീയതി, സമയം, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ (പിടിഎസ്ബി അക്കൗണ്ട് നമ്പർ) എന്ന ക്രമത്തിൽ:
വ്യാഴം– -പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (0)
രണ്ടുമുതൽ അഞ്ചുവരെ –- (1)
വെള്ളി– പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (2)
രണ്ടുമുതൽ അഞ്ചുവരെ–- (3)
ശനി–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (4)
രണ്ടുമുതൽ അഞ്ചുവരെ –- (5)
തിങ്കൾ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (6)
രണ്ടുമുതൽ അഞ്ചുവരെ –-(7)
ചൊവ്വ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (8)
രണ്ടുമുതൽ അഞ്ചുവരെ –- (9)
ബാങ്കുകൾവഴിയുള്ള പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും വിതരണം
0, 1 –- വ്യാഴം
2, 3 –- വെള്ളി
4, 5 –- ശനി
6, 7 –- തിങ്കൾ
8, 9 –- ചൊവ്വ
ബാങ്ക്‌ ശാഖയിലും ട്രഷറിയിലുമെത്തുന്നവർ എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പാലിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!