എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ്
എടയൂർ: കോവിഡ് 19നെതിരെ സർക്കാരിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി എടയൂർ പഞ്ചായത്തിൽ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ബാവപ്പടിയിലെ ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ഭാരവാഹികളിൽ നിന്ന് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ പച്ചക്കറികൾ സ്വീകരിച്ചു. ട്രസ്റ്റ് അംഗങ്ങളായ ശരീഫ് കെ.പി, ജാബിർ, അൽ അമീൻ, ഷരീഫ്, ജലീസ്, നൌഷാദ്, റഫീഖ്, റിയാസ്, റാഷിദ്, ഇർഷാദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here