ലോക്ക്ഡൌൺ കാലത്ത് നാട്ടുകാർക്ക് സഹായ ഹസ്തവുമായി ഗൾഫ് വ്യവസായി നടക്കാവിൽ ശംസുദ്ധീൻ
വളാഞ്ചേരി: കോവിഡ് 19 വ്യാപനം മൂലം രാജ്യം ലോക്ക്ഡൌൺ ആയതോടെ ബുദ്ധിമുട്ടിലായ നാട്ടുകാർക്ക് നടക്കാവിൽ ശംസുദ്ധീൻ ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. പ്രമുഖ ഗൾഫ് വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ നടക്കാവിൽ ശംസുദ്ധീൻ കാവുംപുറം, കാളിയാല, കക്കാട്ടുപാറ പ്രദേശങ്ങളിലാണ് 500 ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തത്. തന്റെ പ്രദേശത്തെ ജനങ്ങൾ ജോലി ഇല്ലാതായതോടെ ബുദ്ധിമുട്ടിലാവതിരിക്കാനാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ അർഹരായ കൂടുതൽ ആളുകൾക്ക് കൂടി സഹായമെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജംഷീർ ബാബു, സാക്കിർ റസാഖ്, ഗോപി കാളിയാല, ആഖിൽ ആലുങ്ങൽ, സിദ്ദീഖ് ഹാജി, സന്തോഷ്, ശിഹാബ് ഗ്ലോബസ്, യാസർ നടക്കാവിൽ, ഷിബിലി നടക്കാവിൽ, നൗഫൽ ഷിബിലി പാലക്കൽ, ജിഷാദ് തുടങ്ങിയവർ വിവിധ സംഘങ്ങളായി വിതരണത്തിനു നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here