600 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ
കുറ്റിപ്പുറം: ലോക്ക്ഡൌണിൽ വലഞ്ഞ അറന്നുറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ. പ്രദേശത്തെ അന്യ സംസ്ഥാന തൊഴിലാളികളടക്കം അറുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ അടങ്ങുന്ന പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. ഈ പ്രത്യേക സാഹചര്യത്തിൽ വീട്ടുപയോക സാധങ്ങങ്ങൾ ഗവൺമെന്റ് തലത്തിൽ നൽകുന്നുണ്ടെങ്കിലും പച്ചക്കറി പോലുള്ളവയുടെ ലഭ്യതക്കുറവാണു കൂട്ടായ്മ ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്, പെരുമ്പറമ്പ് മൂടാലിലെ ചെറുപ്പക്കാർ അടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയാണ് ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി പ്രദേശത്തെ പ്രദേശത്തെ ജനങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകാൻ മുന്നിട്ടിറങ്ങിയത്. കോവിഡ് 19, ലോക്ക്ഡൌൺ സാഹചര്യത്തിൽ ആരോഗ്ര്യ സുരക്ഷാ മന്ത്രാലയങ്ങൾ നിർദ്ദേശിച്ച എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടാണ് പ്രവർത്തകർ കിറ്റുകൾ കുടുംബങ്ങൾക്ക് എത്തിച്ചു നൽകിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here