HomeNewsDisasterPandemicമടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കി മാറാക്കര പഞ്ചായത്ത്‌

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കി മാറാക്കര പഞ്ചായത്ത്‌

marakkara-quarantine

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കി മാറാക്കര പഞ്ചായത്ത്‌

മാറാക്കര: മാറാക്കര പഞ്ചായത്തിൽ നിന്നുള്ള വിദേശത്തു നിന്നും നാട്ടിലെത്തുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കിനൽകുമെന്ന് മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂധനൻ. പഞ്ചായത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, മദ്രസ്സകൾ, ഓഡിറ്റോറിയങ്ങൾ, ലോഡ്ജുകൾ, വില്ലകൾ എന്നിവ സജ്ജമാക്കും. പൂവൻചിന എം.ഇ.എസ് സ്കൂളിൽ കൊറന്റീനിൽ സൗകര്യം ഒരുക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് എം ഇ എസ് മാനേജ്‌മെന്റ് പഞ്ചായത്തിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ചെയർമാൻ മെമ്പർ എന്നിവർ സന്ദർശിച്ചു. കാടാമ്പുഴയിലുള്ള ലോഡ്ജുകളിൽ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ വന്നു റൂമുകളുടെ എണ്ണം എടുത്തുകഴിഞ്ഞു. മാറാക്കരയിൽ പ്രവാസികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളൊരുക്കാൻ ഭക്ഷണം, മരുന്ന്, മറ്റു ആവിശ്യ സാധനങ്ങൾ എന്നിവ ലഭ്യമാക്കും സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന എല്ലാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്തും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ യുവജന ക്ലബുകൾ സുസജ്ജമാണെന്നും പ്രവാസികളായ നമ്മുടെ സഹോദരങ്ങളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും അവർക്കു വേണ്ട എല്ലാസഹായങ്ങളും ചെയ്യാൻ പഞ്ചായത്ത്‌ ഭരണസമിതി തെയ്യാറാണന്നും പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് എ പി മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!