കോവിഡ് ഫലം നെഗറ്റീവ് ആയി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു
മലപ്പുറം: കോവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ 85കാരനാണ് മരിച്ചത്. പെരിന്തൽമണ്ണ കീഴാറ്റൂർ നെച്ചിത്തടയൻ വീരാൻ കുട്ടി ഹാജി (85) യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മരിച്ച വ്യക്തിക്ക് ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്‍റെ അവസാന രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൂന്നാമത്തെ ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് എവിടെനിന്നാണ് കോവിഡ് പകര്‍ന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിരുന്നില്ല. ഇദ്ദേഹത്തിന്‍റെ മകന്‍ ഉംറ കഴിഞ്ഞ് എത്തിയിരുന്നു. എന്നാല്‍, മകന്‍റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here