കാർത്തല ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷ ക്ലിനിക് പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാർത്തല ഗവ. ആയുർവേദ ഡിസ്പെന്സറിയിലെ ആയുർ രക്ഷാ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന പ്രതിരോധ മരുന്ന് കിറ്റ് നൽകികൊണ്ട് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമക്കുട്ടി, പ്രതിപക്ഷ നേതാവ് ടി.പി അബ്‌ദുൾ ഗഫൂർ, വാർഡ് കൗൺസിലർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൈമൂന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. “കരുതലോടെ കേരളം, കരുത്തേകാൻ ആയുർവ്വേദം” എന്ന മുദ്രാവാക്യത്തോടെ രോഗ പ്രതിരോധം, രോഗ കാഠിന്യം കുറയ്ക്കൽ എന്നിവയ്ക്കുള്ള ആയുർവേദ മാർഗങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആയുർരക്ഷാ ക്ലിനിക്കിൽ പ്രതിരോധ മരുന്നുകൾ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Summary: Ayur raksha clinic started in Ayurveda dispensary at karthala
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here