HomeNewsAgricultureനാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ

നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ

water-melon-vendallur

നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ

ഇരിമ്പിളിയം: ഈ നോമ്പുകാലത്ത് വെണ്ടല്ലൂർകാർക്ക് പുറത്തുനിന്ന് വത്തക്ക വാങ്ങേണ്ട. നാടനും ഇറാനിയനും ഇനി സ്വന്തം പാടത്ത് കിട്ടും. ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി ഭാഗത്തെ കൃഷിയിടത്തിൽ പ്രവാസിയായിരുന്ന തറക്കൽ മുഹമ്മദ് സലീമും നടുവപ്പെട്ടി ഭാഗത്തെ കൃഷിയിടത്തിൽ കർഷകനായ മേലേതിൽ ഫൈസലും ഏകദേശം നാലരയേക്കർ ഭൂമിയിൽ തണ്ണി മത്തൻ കൃഷിയിറക്കിയത്. പച്ചക്കറികൾ കൃഷി ചെയ്തിരുന്ന ഇവർ, ഇടവിളയായാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. ഇത്തരം മാതൃകാപരമായ കൃഷിക്കും ഇത്തരം കർഷകർക്കും കൃഷി വകുപ്പിന്റെ ശ്രദ്ധ പതിയണമെന്നും ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി അബൂബക്കൽ കാളിയത്ത് ആവശ്യപ്പെട്ടു.
Summary: farmers in vendallur cultivated water melons


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!