HomeNewsDisasterPandemicപ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി കല്പകഞ്ചേരി പഞ്ചായത്ത്

പ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി കല്പകഞ്ചേരി പഞ്ചായത്ത്

kalpakanchery-panchayath

പ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി കല്പകഞ്ചേരി പഞ്ചായത്ത്

കല്പകഞ്ചേരി : പഞ്ചായത്തിൽ എത്തുന്ന പ്രവാസികളേയും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരേയും സ്വീകരിക്കാൻ കല്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചെനക്കലിൽ ഒരു കോേളജ് ഹോസ്റ്റൽ, വീടുകൾ എന്നിവ താത്കാലികമായി സജ്ജീകരിച്ചു.
Ads
കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും, താമസവും ഭക്ഷണവും ഉറപ്പ് വരുത്താനും പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. ബാവ അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങൾ, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.പി. ബാപ്പുട്ടി, സെക്രട്ടറി അബു ഫൈസൽ, മെഡിക്കൽ ഓഫീസർ ഡോ. ആസിഫ് ജാൻ, ബാങ്ക് പ്രസിഡന്റ് പൊട്ടേങ്ങൽ മഖ്ബൂൽ, ബഷീർ അടിയാട്ടിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!