കുടുബശ്രീ തൊഴിലുറപ്പ് അംഗങ്ങളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് കാണിച്ച് മഹിളാ മോർച്ച വളാഞ്ചേരിയിൽ പ്രതിഷേധിച്ചു
വളാഞ്ചേരി: കേരള സര്‍ക്കാര്‍ കുടുബശ്രീ തൊഴിലുറപ്പ് അംഗങ്ങളോട് നെറികേട് കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രകാശം പരത്തി പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച. മഹിള മോര്‍ച്ച കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള ഉദ്ഘാടനം ചെയ്തു.
കുടുബശ്രീ തൊഴിലുറപ്പ് അംഗങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെയായിരുന്നു പ്രതിഷേധം. കേരള ജനതയോട് സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. പിണറായി സര്‍ക്കാരിനെതിരെ പ്രകാശം പരത്തി പ്രതിഷേധിച്ചു കൊണ്ടാണ് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടത്തിയത്.മഹിളാ മോര്‍ച്ച പ്രവര്‍ത്തര്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചും ടോര്‍ച്ചുകള്‍ പ്രകാശിപ്പിച്ചും സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്തു.
മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച ഭാരവാഹികളായ ചന്ദ്രിക,സജിത,ശ്രീജ,ധന്യ,മണ്ഡലം ജന.സെ ബാബു കാര്‍ത്തല,സെക്രട്ടറി സതീഷ് ബാബു പള്ളിയാലില്‍ എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here