ലോക്ക്ഡൌൻ കാലത്ത് സെമസ്റ്റർ ഫീ ഈടാക്കൽ; മജ്ലിസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം
ഇരിമ്പിളിയം: ലോക്ക്ഡൌൻ കാലയളവിൽ സെമസ്റ്റർ ഫീ ഈടാക്കുന്നു എന്നാരോപിച്ച് പുറമണ്ണൂർ മജ്ലിസ് കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധം. ഏറ്റവും കുറഞ്ഞത് ലോക്ക് ഡൌൺ കഴിയുന്നതുവരെയെങ്കിലും ഫീ അടക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. മുഴുവൻ വിദ്യാർഥികളുടെയും വീടുകളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ നിർബന്ധിത ഓൺലൈൻ ക്ലാസിലേക്ക് പോകാൻ കഴിയൂ എന്ന് യൂണിറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ നേരിട്ടു ബാധിക്കുന്ന മേൽപ്പറഞ്ഞ രണ്ട് സുപ്രധാന വിഷയങ്ങളിലും വിദ്യാർഥികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ്.എഫ്.ഐ മജ്‌ലിസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനേജ്മെന്റ് അധികാരികൾക്ക് പരാതി സമർപ്പിക്കുകയും കോളേജിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. എസ്എഫ്ഐ വളാഞ്ചേരി ഏരിയ ജോയിന്റ് സെക്രട്ടറി എം. സുജിൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തീരുമാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here