പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച് കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന സാക്ഷരതാ പഠിതാക്കൾ
കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന #സാക്ഷരതാപഠിതാക്കൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച് മാതൃകയായി. പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് കോട്ടം തട്ടിയത് കൊണ്ടാവാം ഇതുവരെ കേട്ടുകേൾവിയില്ലാതെ രോഗങ്ങൾ നമ്മളെ പിടികൂടുന്നത്. മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിയെ മറന്നുള്ള ജീവിത രീതിയും കൊള്ളലാഭത്തിന് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്തും ഇന്നത്തെ ജീവിതം ആഘോഷമാക്കുന്ന നമ്മൾ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല. വരും തലമുറക്കായി സാക്ഷരതാ പഠിതാക്കളുടെ കരുതലാവട്ടെ നാളത്തെ ഈ മരങ്ങൾ.
നിരക്ഷരരായിരുന്ന ഇവർ അക്ഷര വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തു വെച്ചപ്പോഴാണ് ലോകത്തെ നടുക്കിയ കോവിഡ് എന്ന മഹാമാരിയുടെ വരവ്. കോവിഡിനെ പ്രതിരോധിച്ചു കൊണ്ട് കോവിഡിനൊപ്പം തന്നെ ജീവിക്കുക എന്നതാണ് ഇനിയുള്ള നമ്മുടെ ഏക വഴി. ഔപചാരിക വിദ്യാഭ്യാസം ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയും അനൗപചാരിക വിദ്യാഭ്യാസ പരിപാടികൾ ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് മാറ്റാൻ നിർബന്ധിതമാവുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സ്മാർട്ട് ഫോണുകളോ, അത്തരം ഫോണുകളെ കുറിച്ചുള്ള സാങ്കേതിക അറിവുകളോ ഇല്ലാത്ത ഈ അമ്മമാർ തുടർപഠനത്തിനുള്ള സാധ്യതകൾ തേടുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here