HomeNewsFeaturedLong Term69 ഓളം ആളുകൾ കോണ്ടാക്ട് ലിസ്റ്റിലുണ്ട്, ഗർഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാർ, എന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ…” വൈറലായി കോവിഡ് രോഗമുക്തി നേടിയ വളാഞ്ചേരി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

69 ഓളം ആളുകൾ കോണ്ടാക്ട് ലിസ്റ്റിലുണ്ട്, ഗർഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാർ, എന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ…” വൈറലായി കോവിഡ് രോഗമുക്തി നേടിയ വളാഞ്ചേരി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

69 ഓളം ആളുകൾ കോണ്ടാക്ട് ലിസ്റ്റിലുണ്ട്, ഗർഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാർ, എന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ…” വൈറലായി കോവിഡ് രോഗമുക്തി നേടിയ വളാഞ്ചേരി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

വളാഞ്ചേരി: കോവിഡ് രോഗം ഭേദമായി തിരികെയെത്തിയ വളാഞ്ചേരി സ്വദേശിയുടെ കുറിപ്പ് വൈറലാകുന്നു. എടയൂർ പഞ്ചായത്ത് ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് നജ്മുദ്ധീന്റെ അനുഭവകുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തനിക്ക് രോഗം സ്ഥിതീകരിച്ചത് മുതൽ അസുഖം ഭേദമായി ഡിസ്ചാർജ്ജ് വരെയുള്ള സംഭവവികാസങ്ങളാണ് ഇദ്ദേഹം ഹൃദയസ്പർശിയായി കുറിച്ചിട്ടുള്ളത്. വളാഞ്ചേരി സ്വദേശിയായ നജ്മുദ്ദീന് രോഗം പിടിപെട്ടതെവിടെയെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിതീകരിച്ചതിനെ തുടർന്നാണ് എടയൂർ പഞ്ചായത്ത് ഓഫീസ് അടച്ചിടേണ്ടിവന്നതും ജീവനക്കാരും ജനപ്രതിനിധികൾ അടക്കമുള്ളവരും നിരീക്ഷനത്തിൽ പോകേണ്ടി വന്നതും. താൻ ജോലി ചെയ്യുന്ന എടയൂർ പഞ്ചായത്ത് ഓഫീസിൽ നടത്തിയ റാൻഡം ചെക്കിങ്ങിൽ തന്റെ സാമ്പിൾ പരിശോധനക്ക് നൽകിയതായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച മികച്ച ചികിത്സയും കരുതലും കൂടെയുണ്ടായിരുന്ന രോഗികളുടെ അവസ്ഥകളും സുദീർഘമായ കുറിപ്പിൽ വിവരിക്കുന്നുണ്ട് ഇദ്ദേഹം. കുറിപ്പ് വായിക്കാം:
“അങ്ങനെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി മഞ്ചേരി മെഡിക്കല്‍ കോളേജില്‍‍ നിന്നും ഡിസ്ചാര്ജ്ജ് കിട്ടി😊 ആദ്യമായാണ് സ്വന്തം അനുഭവം എഴുതുന്നത്.

ജൂണ്‍ 9 ജീവിതത്തില്‍ മറക്കാനാകാത്ത തീയ്യതികളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടെ,മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ്19 പോസിറ്റീവാണെന്നുള്ല വിളി വന്ന ദിവസമാണുട്ടോ. 4 ദിവസത്തെ റൂം ക്വാറന്റൈംനു ശേഷം 13ാം തീയ്യതി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോകാനുള്ള ആംബുലന്‍സ് വന്നു. ആദ്യമായാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നത്, രാത്രി ഏറെ വൈകി മെഡിക്കല്‍ കോളേജിലെത്തി ആംബുലന്സിലെ കുറച്ചു സമയത്തെ കാത്തിരിപ്പിനു ശേഷം കോവിഡ് വാര്‍ഡിലേക്ക് നഴ്സ് വഴി കാണിച്ചു. വാര്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ മാത്രമാണ് ആ വാര്‍ഡില്‍ അഡ്മിറ്റായിട്ടുള്ളത്. അവിടെ എത്തിയതും നഴ്സ് ഒരു ബെഡ്ഷീറ്റ് തന്നു. ആവിടെയുള്ള എതെങ്കിലും ഒരു ബെഡില്‍ കിടക്കാന്‍ പറഞ്ഞു. ആളൊഴിഞ്ഞ ക്ലീനിഗ് പൂര്‍ണ്ണമായും നടത്തിയിട്ടില്ലാത്ത വാര്‍‍ഡ്, നിറയെ പാറ്റകള്‍, കൂട്ടിന് പ്രാവുവകളുടെയും, പട്ടികളുടെയും ശബ്ദം. മനസിലുള്ള ദൈര്യം കുറഞ്ഞു വരുണ്ടായിരുന്നു, കയ്യിലുള്ള ബെഡ്ഷീറ്റ് വിരിച്ച് ബാഗ് തലയണയാക്കി ഉറങ്ങാന്‍ കിടന്നു. കുറുച്ചു സമയം ഉറങ്ങിയോപ്പോള്‍ ഡോക്ടര്‍ വന്നു തട്ടിയുണര്‍ത്തി സമയം 3am ആണു. ശ്രവം പരിശോധനക്കെടുക്കാന്‍ വന്നതാണ്. മനസില്‍ ചെറിയ ആശ്വാസം അഡ്മിറ്റായി കുറച്ചു സമയങ്ങള്‍ക്കകം തന്നെ ചികില്‍സ തുടങ്ങിയെന്നുള്ളത്. വീണ്ടും ഉറക്കം, ഉണര്പ്പോ ള്‍ തന്നെ breakfast വന്നു. കുറച്ചു കഴിഞ്ഞയുടെനെ ഡോക്ടറും വന്നു, വിവരങ്ങള്‍ ചോദിച്ചറിഞ്ഞു 5 ദിവസത്തേക്കുള്ള മെഡിസിന്‍ തന്നു. ഒരു ദിവസം തനിച്ച് ആ വര്ഡി്ല്‍ നിന്നു ബ്രേക്ഫാസ്റ്റ്, 11 മണിക്ക് കഞ്ഞി, ഉച്ചയ്ക് ചോറ്, വൈകുന്നേരം ചായ ബിസ്കറ്റ്, രാത്രിയില്‍ ചപ്പാത്തി ഇങ്ങനെ മെച്ചപ്പെട്ട ഭക്ഷണം ലഭിക്കും, വാര്‍ഡിലായത് കൊണ്ട് തന്നെ സാനിറ്റൈസര്‍,ആവശ്യത്തിന് മാസ്ക് എന്നിവയും ലഭിക്കും,കൂടാതെ എക്സറേ, ഇ.സി.ജി, ബ്ലഡ് ടെസ്റ്റ് എല്ലാം എടുത്ത് കൃത്യമായ ട്രീറ്റ്മെറ്റ് ലഭിച്ചു. ആദ്യ ദിവസം പകല്‍ അങ്ങനെ കടന്ന് പോയി വൈകുന്നേരം 6pm ന് മുഖ്യമന്ത്രിയുടെ കോവിഡ് പോസിറ്റീവ് കേസുകളുടെ ഔദ്യോഗിക സ്ഥിരീകരണം വന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടുറുടെ ജില്ലയിലെ പോസിറ്റീവ് കേസുകളുടെ വിശദ വിവരങ്ങളും വന്നു. പിന്നീടങ്ങോട്ട് ഫോണ്‍ വിളികളായിരുന്നു. പോലീസ് സ്റ്റേഷന്‍, വാളഞ്ചേരി ആരോഗ്യ വകുപ്പ്, മലപ്പുറം ഡി.എം.ഒ ഓഫീസ്, സഹപ്രവര്‍ത്തകര്‍, ഫ്രണ്ട്സ്, ഫാമിലി എല്ലാവരോടും പറയാനുള്ളത് ഒരേ കാര്യങ്ങളായതിനാല്‍ പല കോളുകളും അറ്റന്‍റ് ചെയ്തില്ല. ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നതിന് മുന്‍പ് തന്നെ എന്‍റെ കോണ്ടാ്ക്ട് ലിസ്റ്റ് ഏകദേശം തയ്യാറാക്കിയിരുന്നു. അടുത്ത ദിവസമായപ്പോഴേക്കും വാര്‍ഡില്‍ പുതിയ ആളുകള്‍ അഡ്മിറ്റായി തുടങ്ങി 3 ദിവസമായപ്പോഴേക്കും വാര്‍ഡ് നിറയെ അളുകളായി, വിദേശത്തുനിന്നും മറ്റു സ്റ്റേറ്റുകളില്‍ നിന്നുമായി വന്നവരാണ് അധികവും. 25 ഓളം ആളുകള്‍ക്ക് ഉപയോഗിക്കാന്‍ 5 ബാത്ത്റൂം ആണ് ഉള്ളത്, ആദ്യമൊക്കെ ഉള്ളില്‍ ഭയം തോന്നിയെങ്കിലും പിന്നെ പിന്നെ വരുന്നിനടത്ത് വെച്ച് കാണാം എന്ന നിലയായി. ആളുകള്‍ ഒരുപാടുണ്ടെങ്കിലും പരസ്പരം സഹായിക്കാന്‍, സാധനങ്ങള്‍ കൈമാറാന്‍ കഴിയാത്ത അവസ്ഥ, നടക്കാന്‍പോലും കഴിയാത്ത ആളുകള്‍ അതിലുണ്ട്, സ്വന്തം ജീവനെപോലും വകവെക്കാതെ അവര്‍ക്ക് ഭക്ഷണം വാരി കൊടുക്കുന്ന നഴ്സുമാര്‍ (ശരിക്കും ഭൂമിയിലെ മാലാഖമാര്‍). കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനത്തോടൊള്ളുള്ള വിശ്വാസം കാരണം ആകണം ആര്‍ക്കും ഭയമൊന്നും കണ്ടില്ല. എന്നെ സംബന്ധിച്ചിടത്തോടൊളം എനിക്ക് കാര്യമായി പ്രശനങ്ങളൊന്നുമില്ലെങ്കിലും 69 ഓളം ആളുകള്‍ കോണ്ടാക്ട് ലിസ്റ്റുണ്ട്. ഗര്‍ഭിണിയായ ഭാര്യ, പ്രായമായ വീട്ടുകാര്‍, എന്‍റെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ആവരുടെ എല്ലാം വീട്ടുകാര്‍, മനപ്പൂര്‍വ്വം ആരോടും കോണ്ടാ്ക്ട് ചെയ്തതല്ല,കോവിഡ് ടെസ്റ്റ് പോലും ഓഫീസില്‍ റാണ്ടം ചെക്കപ്പുണ്ടായപ്പോള്‍ വെറുതെ ചെയ്തതായിരുന്നു. പ്രായമായ ആളുകള്‍ക്ക് ഇവിടെ ഈ സാഹചര്യത്തില്‍ നിന്നുപോകാന്‍ കഴിയില്ല. എനിക്ക് കിട്ടിയത് ആരില്‍ നിന്നാണെന്ന് ഇതുവരെ അറിയില്ല എന്നാല്‍ ഞാന്‍ കാരണം ആര്‍ക്കും കിട്ടരുതെ എന്നായിരുന്നു പ്രാര്‍ഥന, സഹപ്രവര്‍ത്തകര്‍,വീട്ടുകാര്‍, സുഹ്യത്തുക്കള്‍ എല്ലാവരും ടെസ്റ്റ് കൊടുത്തിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍. കുറച്ചു ദിവസങ്ങളായപ്പോഴേക്കും ടെസ്റ്റ് റസല്‍ട്ടുകള്‍ വരാന്‍ തുടങ്ങി ഓഫീസിലെ കുറച്ചാളുകളുടെ റിസല്‍ട്ട് വന്നു എല്ലാം നെഗറ്റീവ്, കുറച്ചാശ്വാസം തുടര്ന്നു ള്ള ദിവസങ്ങളിലായി എല്ലാവരുടെയും റിസല്‍ട്ട് വന്നു. ദൈവത്തിനു സ്തുതി എല്ലാവരുടേയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. “വലിയ ഒരു ആശ്വാസം”.🙂

അതിനിടയില്‍ 19/06/2020 ന് ഒരു തവണ കൂടി ശ്രവം പരിശോധനക്കെടുത്തിരുന്നു. ടെസ്റ്റുകളുടെ റിസല്‍ട്ട് അറിയാന്‍ കഴിയില്ല, തൊട്ടടുത്ത 2 ടെസ്റ്റുകള്‍ നെഗറ്റീവ് റിസല്‍ട്ട് വന്നാല്‍ ഡിസ്ചാര്ജ്ജ് ചെയ്യുമെന്ന് കോവിഡ് നോഡല്‍ ഓഫീസറായ ഡോ. ഷിനാസ്ബാബു സര്‍ ആദ്യം തന്നെ ഫോണ്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇടക്ക് റിസല്‍ട്ട് എന്താണെന്നറിയാന്‍ മെസേജ് ചെയ്തെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍ 19/06/2020 ന് എടുത്ത എന്‍റെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവാണെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. 22/06/2020 വീണ്ടും ശ്രവം പരിശോധനക്കെടുത്തു, മനസില്‍ വീട്ടിലേക്ക് പോകാമെന്നുള്ല പ്രതീക്ഷ വന്നു തുടങ്ങി. അടുത്ത ദിവസം എന്റെ് അടുത്ത ബെഡില്‍ കിടന്നയാള്‍ക്ക് ഷിനാസ് ബാബു സറിന്‍റെ വിളി വന്നു ഡബിള്‍ നെഗറ്റീവായിട്ടുണ്ടെന്ന് പറഞ്ഞ്. പിന്നീടുള്ള ഓരോ തവണ മൊബൈല്‍ റിംഗ് ചെയ്യുമ്പോഴും പ്രതീക്ഷയോടെ നോക്കും. റിസല്ട്ട് അറിയാന്‍ പലവഴികളും നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഒരു ദിവസം കൂടെ കടന്ന് പോയി 25/06/2020 ന് ഉച്ചയോടുകൂടെ പലര്‍ക്കും വിളികള്‍ വരാന്‍ തുടങ്ങി, അവസാനം എന്നെ തേടിയും ഡോക്ടറുടെ വിളി വന്നു, പ്രതീക്ഷയോടെ കോള്‍ അറ്റന്‍റ് ചെയ്തു, എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റി അത് എനിക്കുള്ള ഡിസ്ചാര്‍ജ്ജ് കോള്‍‍ ആയിരുന്നില്ല. ഞാന്‍ ഉള്‍പ്പടെ നാലു പേരെ കാളിക്കാവിലേക്കുള്ള സഫ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു, പോകാനുള്ള ആംബുലന്‍സ് ഉടന്‍ വരും, തയ്യാറായി ഇരിക്കാന്‍ പറഞ്ഞു. മനസ് വീണ്ടും നിശ്ചലമായി🙁, അപ്പോള്‍ തന്നെ 12 ദിവസം ആയിരുന്നു മെഡിക്കല്‍ കോളേജില്‍, കൂടെ അഡ്മിറ്റായ ചിലര്‍ക്ക് ഡിസ്ചാര്ജ്ജ് കിട്ടി, 35 ദിവസത്തോളമായിട്ടും ഡിസ്ചാര്ജ്ജ് കിട്ടാത്തവരും ഉണ്ട്. ഒന്നും ചെയ്യാനില്ല ഡ്രസ് മാറി തയ്യാറായി ഇരുന്നു. പോകുന്നതിനു മുന്‍പ് ഒരു തവണകൂടി ശ്രവം പരിശോധക്കെടുത്തു(ആഡ്മിറ്റായി ആദ്യ ദിവസത്തെ ശ്രവ പരിശോധനക്ക് ശേഷം 7 ദിവസത്തിനു ശേഷവും, പിന്നീടുള്ള ഓരോ 48 മണിക്കൂറിലും ശ്രവം പരിശോധനക്കായി എടുക്കും). വൈകുന്നേരത്തോടുകൂടെ കാളിക്കാവ് സഫ ഹോസ്പിറ്റലില്‍ എത്തി. കോവിഡ് ചികില്സക്കായി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് സഫ ഹോസ്പിറ്റല്‍, ചികില്സ പൂര്‍ണ്ണമായും മഞ്ചേരി മെഡിക്കല്‍ കോളേജിന്‍‍റെ നേത്യത്തതിലാണ് നടക്കുന്നത്. അവിടെ എല്ലാവര്‍ക്കും സിംഗിള്‍ ബാത്ത് അറ്റാച്ച്ട് റൂം ആണ്, മെച്ചപ്പെട്ട ഭക്ഷണമാണ് ലഭിക്കുന്നത്. അപ്പോഴേക്കും ഒരു തീരുമാനം എടുത്തിരുന്നു ഇനി റിസല്‍ട്ടിനു വേണ്ടി കാത്തിരിപ്പില്ല എപ്പൊഴാണോ ഡിസ്ചാര്‍ജ്ജ് കോള്‍ വരുന്നത് അപ്പോ വീട്ടില്‍ പോകാം, അതുവരെ അതിനെകുറിച്ച് ചിന്തിച്ച് വീണ്ടും വീണ്ടും നിരാശപ്പെടുന്നതില്‍ കാര്യമില്ല. പുതിയതായി കുറച്ചാളുകളെകൂടെ പരിചയപ്പെട്ടു. അവരുടെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ചതൊന്നും ഒന്നുമല്ല. പലരും ഗള്‍ഫില്‍ വിസ കാലാവധി കഴിഞ്ഞ് അവിടെ ദിവസങ്ങളോളം റൂമില്‍ ഇരുന്നാണ് നാട്ടില്‍ വന്നത്. ഇവിടെ വന്നതിന് ശേഷം 14 ദിവസം സര്‍ക്കാറിന്‍റെ റൂം ക്വാറന്റൈനില്‍ ,ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയതിന് ശേഷം 30 ദിവസ്സത്തോളമായിട്ടും ഡിസ്ചാര്ജ്ജ് കിട്ടാത്തവര്‍ അതിലും കൂടുതല്‍ ദിവസങ്ങള്‍ ഉള്ളവരും ഉണ്ട്. ഇനി ഡിസ്ചാര്‍ജ്ജായാല്‍ വീണ്ടും 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ ഇരിക്കണം. സ്വന്തം നാട്ടിലെത്തിയിട്ട് ഇത്രയും ദിവസങ്ങളായിട്ടും വീട്ടിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥ അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷം ,ഇതിനിടയില്‍ നാട്ടുകാരുടെ വക സോഷ്യല്‍ മീഡിയകളിലും,മറ്റും അനാവശ്യമായ ഭീതി പരത്തി അവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്ന അവസ്ഥ. എല്ലാം നോക്കുമ്പോള്‍ ഞാന്‍ ഒന്നും അനുഭവിച്ചിട്ടില്ല എന്ന തോന്നലാണ് ഉണ്ടായത്. പ്രാര്‍ത്ഥനകളില്‍ കുറഞ്ഞ നേരത്തെ പരിജയം ഉള്ള അവരെയും ഉള്‍പ്പെടുത്താറുണ്ട്. അടുത്ത ദിവസം രാത്രി ഉറങ്ങാന്‍ കിടന്നു. 11.30 ആയപ്പോള്‍ അപ്രതീക്ഷിതമായി ഡോക്ടുറുടെ വിളി വന്നു, എന്‍റെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായിട്ടുണ്ടെന്നും,നാളെ വീട്ടില്‍ പോകാമെന്നുമാണ് പറഞ്ഞത്. ☺️പറഞ്ഞറിയിക്കാന്‍ കാഴിയാത്ത സന്തോഷം ആ സമയം തന്നെ വീട്ടിലേക്കും, ഓഫീസ് ഗ്രൂപ്പിലും, ഫ്രണ്ട്സിനേയും അറിയിച്ചു. രോഗം ഭേദമായതിലും, വീട്ടിലേക്ക് പോകാമെന്ന സന്തോഷത്തിലും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം(27/06/2020) ന് രാത്രിയില്‍ എല്ലാവരോടും വേഗത്തില്‍ ഡിസ്ച്ചാര്‍ജ്ജ് ആകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.

ഒരിക്കലും മറാക്കാനാവാത്ത ഈ ദിവസങ്ങല്‍ കൂടെ നിന്ന ഒരിക്കലും മറക്കാനാകാത്ത കുറേ ആളുകളുമുണ്ട്, കോവിഡ് ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവാണെന്നുള്ള കോള്‍ വന്നതിനു ശേഷം ഓഫീസില്‍ കയറാതെ പുറത്തു നിന്ന എന്നോട് ഓഫീസിന്റെ് അകത്തേകിരിക്കാന്‍ പറഞ്ഞ എന്‍റെ സഹ പ്രവര്‍ത്തകര്‍, 4 ദിവസത്തോളം ഓഫീസിന്‍ കീഴിലുള്ള കോവിഡ് കെയര്‍ സെന്‍ററില്‍ ഇരുന്ന സമയം മുതല്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് ,സെക്രട്ടറി, മെമ്പര്‍മാര്‍, സഹപ്രവര്ത്തകര്‍ ഉള്‍പ്പടെ എല്ലാവരും തന്നിട്ടുള്ള കരുതല്‍, ഹോസ്പിറ്റലില്‍ അഡ്മിറ്റായ ദിവസങ്ങളില്‍ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ച നാട്ടിലെ കൂട്ടുകാരന്‍, ഹോസ്പിറ്റലില്‍ എനിക്കാവശ്യമായത് എല്ലാം എത്തിച്ചു നല്കിയ പ്രിയ ടെക്നിക്കല്‍ അസിസ്റ്റന്റു മാര്‍‍,മറ്റു സുഹൃത്തുക്കള്‍, വളാഞ്ചേരിയിലേയും, എടയൂരിലേയും ഹെല്‍ത്ത് ജീവനക്കാര്‍, വളാഞ്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥര്‍, മലപ്പുറം ഡി.എം.ഒ ഓഫീസിലെ ജീവനക്കാര്‍, സ്വന്തം ജീവന്‍ പണയം വെച്ച് രാപകലില്ലാതെ കോവിഡ് വൈറസിനോട് പൊരുതുന്ന മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍,നഴ്സുമാര്‍, ക്ലീനിംഗ് തൊഴിലാളികള്‍ തുടങ്ങി ഈ വിഷമ ഘട്ടത്തില്‍ കൂടെ നിന്ന എന്‍റെ സുഹൃത്തുക്കള്‍,വീട്ടുകാര്‍ ,കുടുംബക്കാര്‍. നിങ്ങള്‍ തന്ന ഈ കരുതലും, എല്ലാവരുടെയും പ്രാര്‍ത്ഥനയുമാണ് കോണ്ടാടക്ട് മൂലം പരക്കുമായിരുന്ന വലിയ ഒരു വിഭത്തിനെ ഇല്ലാതാക്കിയത്..

“നമുക്കും ചുറ്റും വൈറസുണ്ട്, സമൂഹത്തെ ബാധിക്കുന്ന ഈ രോഗത്തെ നേരിടേണ്ടതും ഒന്നിച്ചാണ്. നിപ്പയെയും പ്രളയത്തേയും പൊരുതി തോല്‍പിച്ച നമ്മള്‍ കോവിഡ് 19 നെയും പൊരുതി തോല്‍പിക്കുക തന്നെ ചെയ്യും(മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡിസ്ചാര്‍ജ്ജ് കാര്‍ഡില്‍ നിന്നും കടമെടുത്തത്🙂)”.
നജ്മുദ്ദീന്‍,ടെക്നിക്കല്‍ അസിസ്റ്റന്‍റ്, എടയൂര്‍ ഗ്രാമപഞ്ചായത്ത്”


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!