ഇരുപത് വർഷമായി തരിശായി കിടക്കുന്ന അഞ്ച് ഏക്കർ ഭൂമിയിൽ നെൽകൃഷിക്ക് തുടക്കം കുറിച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്മയുടെ മണ്ണിൽ യുവതയുടെ കരുതൽ എന്ന ക്യാപ്ഷനിൽ വലിയകുന്ന് നീലാടപാറ കക്കുന്ന് പാട ശേഖരത്തിൽ ഇരുപത് വർഷമായി തരിശായി കിടക്കുന്ന അഞ്ച് ഏക്കർ ഭൂമിയിൽ നെൽകൃഷി ചെയ്യുന്നതിന്റെ ഉൽഘാടനം കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി മുഖ്യാതിഥി ആയിരുന്നു. ചടങ്ങിന് സാജിദ് ഇരിമ്പിളിയം സ്വാഗതവും മുഹമ്മദ്റ ഫീഖ് എം.ടി അദ്ധ്യക്ഷതയും വഹിച്ചു. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് മെമ്പർ മൊയ്തു എടയുർ, ഇരിമ്പിളിയം കൃഷി ഓഫീസർ മഞ്ജു മോഹൻ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മാനുപ്പ മാസ്റ്റർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമീർ വി.ടി, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മൊയ്ദു മാസ്റ്റർ, ഷാനു തുടിമ്മൽ, ബാബു ഏർകോട്ടിൽ, സുബൈർ വെണ്ടല്ലൂർ, സൈനു ചോലപ്ര, യൂസഫലി കൊടുമുടി, നജ്മുദ്ധീൻ മാസ്റ്റർ, നൗഷാദ് ബാബു വി.കെ, സുഹൈബ് ചോലപ്ര എന്നിവർ സംബന്ധിച്ചു. പാക്കത്ത് അസി, മുസ്തഫ എന്നിവരുടെ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കൃഷി ചെയ്യുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here