ദളിത് വിദ്യാർഥികൾക്ക് ലാപ്‌ടോപ് ലഭിക്കുന്ന സർക്കാർ പദ്ധതികളെ അറിയാം
ദളിത് വിദ്യാർത്ഥകൾക്ക് അർഹതപ്പെട്ട സൗജന്യ ലാപ്ടോപ് നൽകാത്ത പഞ്ചായത്തിനെതിരെ ഹൈക്കോടതിൽ പോയി വിജയം നേടിയ നെടുങ്കണ്ടം ഇല്ലിക്കാനത്ത് വടക്കേത്ത് വീട്ടിൽ അനഘ ബാബു എന്ന പെൺകുട്ടിയുടെ പോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ദളിത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭിക്കുന്ന രണ്ട് സർക്കാർ പദ്ധതികളുണ്ട്. പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നൽകുന്നതും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് നൽകുന്നതും.
ആദ്യത്തേത് ഡിഗ്രി തലത്തിൽ കമ്പ്യൂട്ടർ ഏതെങ്കിലും വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾ, പോളിടെക്നിക് കമ്പ്യൂട്ടർ വിദ്യാർത്ഥികൾ, ബി.ടെക്, എം.ബി.ബി.എസ്, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥിൾ എന്നിവർക്കുള്ളത്. വിദ്യാഭ്യാസ സ്ഥാപനം വഴി അപേക്ഷിക്കണം. പരമാവധി 25,000 രൂപ ലഭിക്കും.
തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിക്കാൻ ഏതു ക്ളാസിലെ വിദ്യാർത്ഥിക്കും അപേക്ഷിക്കാം. എത്ര രൂപ നൽകണമെന്ന് അതത് ഭരണസമിതിക്ക് തീരുമാനിക്കാം. പട്ടികജാതി ക്ഷേമ ഗ്രാന്റിൽ നിന്ന് തുക കണ്ടെത്താം. എന്നാൽ, ഐ.ടി വകുപ്പിന്റെ നിർദേശാനുസരണം കെൽട്രോൾ വഴിയേ ലാപ്ടോപ് വാങ്ങാൻ കഴിയൂ. ഈ നടപടിക്രമം കാരണം ലാപ്ടോപ് വിദ്യാർത്ഥകൾക്ക് കിട്ടാൻ വൈകുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here