കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയെ അറസ്റ്റു ചെയ്തു
പെരിന്തൽമണ്ണ: മൂന്നു വയസു പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ അമ്മിനിക്കാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പിന്നീട് എസ്എസ്എൽസി ബാച്ചിന്റെ സംഗമത്തിൽ സ്കൂൾ പഠനകാലത്തെ കാമുകനെ കണ്ടു വീണ്ടും ബന്ധത്തിലാവുകയായിരുന്നു യുവതി. ഇക്കാരണത്താൽ ഭർത്താവുമായി കുറച്ചു കാലമായി അകൽച്ചയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിക്കു ജാമ്യം അനുവദിച്ചു. ബാലനീതി നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here