വൃക്ക രോഗിയുടെ ചികിത്സാ നിധിയിലേക്ക് ധനസഹായം കൈമാറി സപൈക്കോ ക്ലബ് മൂന്നാക്കൽ പള്ളി റോഡ്
എടയൂർ: ബാവപ്പടി കുറ്റിപ്പറമ്പിൽ മുഹമ്മദ് എന്നവരുടെ കിഡ്നി മാറ്റി വെക്കൽ ചിലവിലേക്ക് പള്ളി റോഡ് സ്പൈക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വരൂപിച്ച സംഖ്യ ക്ലബ്ബ് പ്രസിഡണ്ട് കളത്തിങ്ങൽ റഷീദ്, ചികിത്സ സഹായ സമിതി ട്രഷറർ പി. അബൂബക്കറിന് കൈമാറി. ട്രഷറർ കെ. കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ് വി. സാജിദ് മാസ്റ്റർ, ജോയിന്റ് സെക്രട്ടറി വി. നൗഷാദ്, മെമ്പർമാരായ കെ.പി സഫീർ, പി. യൂസഫ്, ടി. ടി അഷറഫ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി കെ. കെ ഷമീർ സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മൂന്നാക്കൽ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here