ചെല്ലൂര്‍ പറക്കുന്നത്ത് വേല സമാപിച്ചു
ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം ശനിയാഴ്ച പുലര്‍ച്ചെ വടക്കുംവാതില്‍ സമര്‍പ്പണവും നട അടപ്പുമോടെ സമാപിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മേളവും ഉച്ചയ്ക്ക് ഒന്നിന് ഇളഭഗവതിയാട്ടും നടന്നു. വൈകീട്ട് അഞ്ചിന് എഴുന്നള്ളത്ത്, ആറിന് ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വരവുകള്‍, പത്തിന് നാടന്‍പാട്ടുകളുടെ അവതരണം എന്നിവയും നടന്നു. പുലര്‍ച്ചെ രണ്ടിന് കാളവേലയുമുണ്ടായി.
ശനിയാഴ്ച രാവിലെ ക്ഷേത്രനട അടച്ചതോടെ ഇനി ഏഴ് ദിവസം ക്ഷേത്രത്തില്‍ ആരാധനാ വഴിപാടുകളുണ്ടാവില്ല. 14 വരെ മുട്ടറുക്കല്‍ വഴിപാടുകള്‍ക്കും നിയന്ത്രണമുണ്ട്. 14നാണ് നടതുറപ്പും നാട്ടുഗുരുതി വേലയും നടക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here