വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ യു ടി എ) തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് നിവേദനം നൽകി
വളാഞ്ചേരി:ഹയർ സെക്കണ്ടറി തലത്തിൽ ഉർദു ഭാഷ പഠന സൗകര്യം വിപുലപ്പെടുത്തുക, നിർത്തലാക്കിയ ഹൈ സ്കൂൾ ഭാഷ അധ്യാപക ട്രെയിനിങ് കോഴ്സ് ഡി എൽ എഡ് പുനരാരംഭിക്കുക, ഗവണ്മെന്റ് കോളേജുകളിൽ ഉർദു ബി എഡ് കോഴ്സ് ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ യു ടി എ) തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റി കോട്ടക്കൽ മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.പി അബ്ദുൽ ജലീൽ, കെ പി ബഷീർ, പി എം മരക്കാർ അലി, പി എം അബ്ദു സമദ്, പി ഷമീം എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here