ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല നിൽപ്പ് സമരം നടത്തി
ലൈറ്റ് & സൗണ്ട് മേഖലയെ തകർക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക. ലൈറ്റ് & സൗണ്ട് പന്തൽ മേഖലയെ സംരക്ഷിക്കുക. സാമ്പത്തിക പാക്കേജ് അനുവദിക്കുക. വാഹനങ്ങളുടെ ടാക്സ്, കെട്ടിട വാടക എന്നിവയിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് LSWAK നിൽപ്പ് സമരം നടത്തിയത്. തുടർന്ന് അംഗങ്ങൾക്കുള്ള ഓണ കിറ്റ് വിതരണം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ഹമീദ് പാണ്ടികശാല നിർവ്വഹിച്ചു.
വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന, ജില്ലാ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസി: പത്മകുമാർ സെക്രട്ടറി k മുഹമ്മദലി,സലീം വളാഞ്ചേരി,നാസർ അലിഫ്, സുലൈമാൻ, അഭിലാഷ്, ഹസ്സൻ, സതീശൻ എന്നിവർ നേതൃത്വം നൽകി. ലുലു കലാം നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here