കുറ്റിപ്പുറം പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിലേക്ക് ചാടിയതായി വിവരം. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. ഏറെ തിഅക്കേറിയ ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിന്റെ മുകളിൽ നിന്നാണ് ഇയാൾ പുഴയിലേക്ക് എടുത്ത് ചാടിയത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും ഡാമുകൾ തുറന്നു വിട്ടതും മൂലം പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here