വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് 45 ലക്ഷം
വളാഞ്ചേരി: വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയതിലൂടെ വളാഞ്ചേരി അർമ ലാബ് തട്ടിയത് ലക്ഷങ്ങൾ. ലാബ് ആകെ ശേഖരിച്ചത് 2500 പേരുടെ സാമ്പിളുകൾ. ഇതില്‍ 2000 പേർക്കും വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി. ഒരാളുടെ പരിശോധനക്ക് ഈടാക്കിയത് 2750 രൂപ വീതമാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ 45 ലക്ഷത്തോളം രൂപ തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി. കോഴിക്കോടുള്ള മൈക്രോ ലാബിന്റെ പേരിലാണ് അര്‍മ ലാബ് തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്പിളുകള്‍ ശേഖരിച്ച് അയക്കുകയും അവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അര്‍മ ലാബ് ചെയ്തിരുന്നത്. ലാബ് ശേഖരിച്ച 2500 പേരുടെ സാമ്പിളുകളില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് ചുരുങ്ങിയ എണ്ണം മാത്രമേ അയച്ചുള്ളൂ. അര്‍മ ലാബില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here