2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരിയിൽ ഫലവൃക്ഷതൈകൾ വിതരണം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗര സഭയുടെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഫലവൃക്ഷകിറ്റു വിതരണത്തിൻ്റെ 18-മൂച്ചിക്കൽ വാർഡ് തല ഉൽഘാടനം നഗരസഭ മരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ നിർവ്വഹിച്ചു.
മാങ്കോസ്റ്റീൻ, ഒട്ടുമാവ് ,പേരക്ക തുടങ്ങിയവയുടെ 400 രൂപ വിലവരുന്ന കിറ്റിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ വാങ്ങിയാണ് വിതരണം ചെയ്യുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്ന് 11 ലക്ഷം രൂപയും, ഗുണഭോക്തൃ വിഹിതമായി 3 ലക്ഷം രൂപയും നീക്കിവെച്ചിട്ടുള്ള പദ്ധതിയാണിത്. മൂച്ചിക്കലിൽ വെച്ചു നടന്ന ചടങ്ങിൽ ഹബീബ്റഹ്മാൻ പറമ്പയിൽ, ജലാലുദ്ധീൻ (മാനു), കെ.ടി സുബൈർ മാസ്റ്റർ ,ജിഷാർ എം, എം നവാസ്, ജിഷാദ് മുത്തു, അബ്ദുൽഗഫൂർ ,ബഷീർബാബു തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here