HomeNewsInaugurationഇരിമ്പിളിയം-വളാഞ്ചേരി-എടയൂർ സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം-വളാഞ്ചേരി-എടയൂർ സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

irimbiliyam-edayur-valanchery-major-drinking-water-project

ഇരിമ്പിളിയം-വളാഞ്ചേരി-എടയൂർ സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

എടയൂർ : ഇരിമ്പിളിയം-വളാഞ്ചേരി-എടയൂർ സമഗ്ര കുടിവെള്ളപദ്ധതിക്ക് തുടക്കം. പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്തിനുപുറമെ വളാഞ്ചേരി നഗരസഭയിലേയും ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലേയും നിലവിലെ കുടിവെള്ള ലഭ്യത വർധിപ്പിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടും. കിഫ്ബി സഹായത്തോടെ 72.17 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വളാഞ്ചേരി നഗരസഭയിലെ ഒരു ഗുണഭോക്താവിന് പ്രതിദിനം 150 ലിറ്ററും ഇരിമ്പിളിയം, എടയൂർ പഞ്ചായത്തുകളിലെ ഗുണഭോക്താവിന് പ്രതിദിനം നൂറ് ലിറ്റർവീതവും ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
irimbiliyam-edayur-valanchery-major-drinking-water-project
ഇതിനായി തൂതപ്പുഴയിൽ നിലവിലുള്ള ത്വരിത ഗ്രാമീണ കുടിവെള്ളപദ്ധതിയുടെ കിണറിന്റെ നവീകരണജോലികൾ പൂർത്തിയായി. വാട്ടർ അതോറിറ്റിയടെ സ്ഥലത്ത് 26 എം.എൽ.ഡി. ജലശുദ്ധീകരണശാല, 36.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണി, എന്നിവ സ്ഥാപിച്ച് സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് നിർമിക്കുന്ന 23 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത സംഭരണിയിലേക്ക് പമ്പുചെയ്താണ് ജലവിതരണം നടത്തുക. ജലജീവൻ മിഷന്റെ ഭാഗമായി എടയൂർ പഞ്ചായത്തിലേക്ക് 6961 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് 9.35 കോടി രൂപയുടേയും ഇരിമ്പിളിയം പഞ്ചായത്തിലെ 4195 കുടുംബങ്ങൾക്ക് 6.53 കോടി രൂപയുടേയും ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ 1.2 ലക്ഷം ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. ഓൺലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!