ഏഴുസെന്റ് ഭൂമിക്കും വീടിനും നഷ്ടപരിഹാരം 90 ലക്ഷം; മനസ്സു നിറഞ്ഞ് മൂടാൽ സ്വദേശി അബ്ദുൾഖാദർ
ദേശീയപാത വികസനത്തിന് ഏഴുസെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാൽ സ്വദേശി അബ്ദുൽഖാദറിന് ഇപ്പോഴാണ് സമാധാനമായത്. ഒന്നും കിട്ടില്ലെന്ന് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു. എന്നാൽ അബ്ദുൾഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. പലരും പേടിപ്പിച്ചപ്പോഴും തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് അബ്ദുൾ ഖാദർ പറയുന്നു. മന്ത്രി കെ.ടി. ജലീലിൽനിന്നാണ് അദ്ദേഹം തുകയേറ്റുവാങ്ങിയത്. തെക്കേപാട്ട് വീട്ടിൽ മുസ്തഫ ഹാജി കൂപ്പുകൈകളോടെയാണ് സർക്കാരിനോടുള്ള സ്നേഹം അറിയിച്ചത്.
വാണിജ്യകെട്ടിടവും സ്ഥലവും വിട്ടുനൽകിയ മൂടാൽ സ്വദേശി സാബിറയ്ക്കാണ് ചടങ്ങിൽ കൂടുതൽ തുക നഷ്ടപരിഹാരം ലഭിച്ചത്–- 2.03 കോടി രൂപ. ‘ചിലർ പിന്തിരിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തെങ്കിലും നഷ്ടപരിഹാരം കിട്ടുമെന്നുതന്നെ വിശ്വസിച്ചു. ചെക്ക് കൈയിൽ കിട്ടിയപ്പോൾ മനസ്സ് നിറഞ്ഞു’–- സാബിറ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് സാബിറയും കുടുംബവും മടങ്ങിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here