എടയൂർ പത്താം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മറ്റികൾ സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി
എടയൂർ:എടയൂർ പത്താം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മറ്റികൾ സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. ബൈത്തുറഹ്മ യുടെ താക്കോൽ ദാനം 6.11.2020 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് അത്തിപ്പറ്റ ഫതഹുൽ ഫത്താഹ് സെന്ററിൽ വെച്ചു സംസ്ഥാന യൂത്ത്ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സംസ്ഥാന യൂത്ത്ലീഗ് 2018 ഡിസംബറിൽ സംഘടിപ്പിച്ച യുവജനറാലി യുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു തിരുവനന്തപുരത്തു നിന്നു മടങ്ങുന്നതിനിടയിൽ എടയുർ പഞ്ചായത്തി ൽ നിന്നും പോയ വാഹനത്തിനു നേരെ തോന്നയ്ക്കൽ എന്ന സ്ഥലത്തു വെച്ചു സാമൂഹ്യദ്രോഹികളുടെ അക്രമത്തിലും കല്ലേറിലും വലതു കണ്ണിന്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെട്ട പഞ്ചായത്ത് യൂത്ത്ലീഗ് ട്രഷററും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ വി.പി മുഹമ്മദലി എന്ന ചെറിയാപ്പുവിന്റെ നിർധന കുടുംബത്തിനു വേണ്ടിയാണ് ഈ ബൈത്തുറഹ്മ നിർമിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന യൂത്ത്ലീഗ് കമ്മിറ്റിയുടെ സഹായത്തോടെ വിലയ്ക്ക് വാങ്ങിയ ഭൂമിയിൽ എടയുർ പഞ്ചായത്ത് മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ്, കെഎംസിസി, മറ്റു പോഷക സംഘടനകൾ എന്നിവയുടെ കൂട്ടായ പരിശ്രമം ആണ് സമയ ബന്ധിതമായി ഈ പദ്ധതി പൂർത്തീകരിച്ചത്. സാധാരണ ബൈത്തുറഹ്മകളെ അപേക്ഷിച്ചു കൂടുതൽ വിശാലമായും സൗകര്യത്തോട് കൂടിയുമാണ് ഇതു നിര്മിച്ചിട്ടുള്ളത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ കെ.എം.സി.സി യൂണിറ്റുകളും ഏതാനും മണ്ഡലം യൂത്ത്ലീഗ് കമ്മറ്റികളും, സൗഹൃദ കൂട്ടായ്മ കളും വ്യക്തികളും ഈ ഉദ്യമത്തിൽ സഹകരിച്ചു. കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിലുള്ള ചെറിയാപ്പു കുടുംബ സഹായ സമിതിയുടെ നേതൃത്വത്തിൽ 10 ആം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മറ്റിയാണ് നിർമാണ ചുമതല ഏറ്റെടുത്തു നിർവഹിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here