HomeNewsLaw & Orderഎടരിക്കോട് മൂക്കുത്തി മോഷ്‌ടിക്കാൻ വയോധികയെ കൊന്ന യുവാവിന്‌ ജീവപര്യന്തം

എടരിക്കോട് മൂക്കുത്തി മോഷ്‌ടിക്കാൻ വയോധികയെ കൊന്ന യുവാവിന്‌ ജീവപര്യന്തം

murder-edarikode

എടരിക്കോട് മൂക്കുത്തി മോഷ്‌ടിക്കാൻ വയോധികയെ കൊന്ന യുവാവിന്‌ ജീവപര്യന്തം

മഞ്ചേരി: വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കഴുത്ത് ഞെരിച്ചുകൊന്ന് ആഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ. മലപ്പുറം ചുടലപ്പാറ പാലപ്പുറ വീട്ടിൽ അബ്ദുൾ സലാ (അൻവർ — 38)മിനെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എടരിക്കോട് ചുടലപ്പാറയിലെ കല്ലുവെട്ടി കൊട്ടംപറമ്പിൽ സീത (80)യാണ് കൊല്ലപ്പെട്ടത്. പ്രതിയിൽ ആരോപിക്കപ്പെട്ട മുഴുവൻ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി. കൊലപാതകത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ഭവനഭേദനത്തിന് ഏഴ് വർഷം തടവും 25,000 രൂപ പിഴയും കവർച്ചക്ക് ഏഴ് വർഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 64 സാക്ഷികളുള്ള കേസിൽ 42 പേരെ കോടതി വിസ്തരിച്ചു. 34 രേഖകളും 9 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. 2013 ഒക്‌ടോബറിലായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സീതയെ കഴുത്തിൽ മുണ്ട് മുറുക്കി കൊന്നശേഷം മൂക്കുത്തിയും തോടയും കവർച്ച നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണം ഈറോഡിലെ സ്വർണക്കടയിൽ 1800 രൂപയ്‌ക്ക് വിറ്റതായി കണ്ടെത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!