HomeNewsAchievementsദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം; മോട്ടോർ സൈക്കിൾ റൈസിംഗ് ട്രാക്കിൽ കേരളത്തിന് അഭിമാനമായി ആതവനാട് സ്വദേശി മുഹ്സിൻ

ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം; മോട്ടോർ സൈക്കിൾ റൈസിംഗ് ട്രാക്കിൽ കേരളത്തിന് അഭിമാനമായി ആതവനാട് സ്വദേശി മുഹ്സിൻ

mohsin-paramban

ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം; മോട്ടോർ സൈക്കിൾ റൈസിംഗ് ട്രാക്കിൽ കേരളത്തിന് അഭിമാനമായി ആതവനാട് സ്വദേശി മുഹ്സിൻ

ആതവനാട്: എം.ആർ.എഫ് എം.എം.എസ്.സി അഖിലേന്ത്യാ മോട്ടോർ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ മുന്നാം സ്ഥാനം നേടി ആതവനാട് സ്വദേശി മുഹ്സിൻ പറമ്പൻ. ഇന്ത്യയിലെ പഴക്കം ചെന്ന റെയ്സ് ക്ലബുകളിലൊന്നായ മദ്രാസ് സ്പോർട്സ് ക്ലബ് അഖിലേന്ത്യാ തലത്തിൽ നടത്തിയ ബൈക്കോട്ട മത്സരത്തിലാണ് മുഹ്സിന് ഈ അംഗീകാരം നേടിയത്. മലപ്പുറം ജില്ലയിലെ ആതവനാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ കരിപ്പോൾ റാഹത്ത് നഗറിൽ താമസിക്കുന്ന പറമ്പൻ മുസ്തഫയുടെയും സക്കിനയുടെയും മകനാണ് 18 കാരനായ മുഹ്സിൻ.
mohsin-race-result
ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയിലെ ട്രാക്കിൽ ഇന്ന് നടന്ന മത്സരത്തിലാണ് മുഹ്സിൻ മികച്ച പ്രകടനം പുറത്തെടുത്ത് മൂന്നാം സ്ഥാനം നേടിയത്. 4 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 8 ലാപ്പുകളിലായി 32 കിലോമീറ്റർ ദൂരം മികച്ച സമയത്തിൽ പൂർത്തിയാക്കാനായ സന്തോഷത്തിലാണ് മുഹ്സിൻ. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് മുഹ്സിൻ.
mohsin-paramban
എൻ.എസ്.എഫ് കാറ്റഗറിയിലായിരുന്നു മുഹ്സിൻ പങ്കെടുത്തത്. ഹോണ്ട എൻ.എസ്.എഫ് 250 ആർ എന്ന ബൈക്ക് ഉപയോഗിച്ചായിരുന്നു മുഹ്സിൻ മത്സരം പൂർത്തിയാക്കിയത്. ഇന്ത്യയിൽ 10 പേർ മാത്രമേ നിലവിൽ ഈ ബൈക്ക് ഉപയോഗിക്കുന്നുള്ളു. അതിലൊരാളാണ് മുഹ്സിൻ. മത്സരാർത്ഥിയെ ഹോണ്ട കമ്പനി തന്നെയാണ് സ്പോൺസർ ചെയ്യുന്നത്. ഇത്തരത്തിൽ സ്പോൺസർഷിപ്പ് ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ഏക മത്സരാർഥിയാണ് താനെന്ന് മുഹ്സിൻ പറയുന്നു.
mohsin-paramban
കോവിഡ് കാലത്ത് ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും കഴിഞ്ഞ ഒരു വർഷമായി കഠിന പ്രയത്നത്തിലായിരുന്നു താനെന്ന് മുഹ്സിൻ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച് തിരിച്ചെത്തുന്ന വിജയിക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകാനുള്ള കാത്തിരുപ്പിലാണ് അതവനാട്ടെ നാട്ടുകാരും സുഹൃത്തുക്കളും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!