HomeNewsFestivalsതാനൂർ ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി

താനൂർ ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി

tanur-kalankari-2020

താനൂർ ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി

താനൂർ: ശോഭപ്പറമ്പ് ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കല്ലൂർ മനയിൽ അനിയൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ക്ഷേത്രം പൂജാരി രാജീവ് ആവേൻ, രക്ഷാധികാരി ഒ.കെ. രാധാകൃഷ്ണമേനോൻ, ക്ഷേത്ര ഊരാളൻ ഒ.കെ. രവിമേനോൻ, ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ചെള്ളിക്കാട്ടിൽ സുന്ദരൻ, സെക്രട്ടറി അശോകൻ, ശശിധരൻ, ജയൻ മുല്ലശ്ശേരി, വേണുഗോപാലൻ, അഖിൽ നന്നാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി. 27, 28, 29 തീയതികളിൽ ഉത്സവം നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ആഘോഷിക്കുന്നത്. കാരാട് മുനമ്പത്തുനിന്നുള്ള എഴുന്നെള്ളത്ത്, വിവിധ ദേശങ്ങളിൽനിന്നുള്ള കൊടിവരവ്, കലങ്കരിക്കൽ, താലപ്പൊലി എന്നിവ ചടങ്ങുകളായി നടക്കും. ഉത്സവാഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം താനൂർ സി.ഐ. പി. പ്രമോദ് നിർവഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!