HomeNewsFestivalsവൈക്കത്തൂർ മഹോത്സവം കൊടിയേറി

വൈക്കത്തൂർ മഹോത്സവം കൊടിയേറി

vaikathoor-festival-2020

വൈക്കത്തൂർ മഹോത്സവം കൊടിയേറി

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. വെള്ളിയാഴ്ച രാത്രി ഏഴിന് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാടിന്റേയും അജിത്ത് നമ്പൂതിരിപ്പാടിന്റേയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ക്ഷേത്രം ഊരാളൻ മഴുവഞ്ചേരി സരേഷ്‌കുമാർ, മേൽശാന്തി വലിയകുന്ന് കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരി, ചെറുശേരി ഗൗതം നമ്പൂതിരി എന്നിവർ പങ്കെടുത്തു.
vaikathoor-festival-2020
ശനിയാഴ്ച നാഗപൂജയുണ്ടാകും. ബുധനാഴ്ചയാണ് സമാപനം. ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും അഷ്ടദ്രവ്യ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ശീവേലി, അപ്പം മൂടൽ, ശ്രീഭൂതബലി, തൃകാലപൂജ, മഹാനിവേദ്യം, നിറമാല, ക്ഷേത്രാലങ്കാരം എന്നീ വിശേഷാൽ ചടങ്ങുകളുണ്ടാവും. ചൊവ്വാഴ്ചയാണ് പള്ളിവേട്ട. ബുധനാഴ്ച പറവെപ്പ്, ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!