കുറ്റിപ്പുറത്ത് രണ്ട് ലീഗ് ഭാരവാഹികള്‍ രാജിവെച്ചു
കുറ്റിപ്പുറം: മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടുഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജിവെച്ചു.വൈസ്പ്രസിഡന്റും മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കാങ്കുന്നത്ത് അബ്ദുല്‍ അസീസ്, ട്രഷറര്‍ വി.പി. അബ്ദുറഹിമാന്‍ എന്നിവരാണ് രാജിവെച്ചതായി പഞ്ചായത്ത് കൗണ്‍സില്‍യോഗത്തെ അറിയിച്ചത്. പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷവും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നാണ് രാജിവെച്ചവരുടെ ആരോപണം. ജലനിധിപദ്ധതി നടപ്പാക്കാത്തതിലും പക്ഷപാതപരമായ നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരുംഅറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here