HomeNewsReligionഎടയൂർ ഋഷിപുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ കളംപാട്ടിന് കൊടിയേറി

എടയൂർ ഋഷിപുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ കളംപാട്ടിന് കൊടിയേറി

rishiputhoor-kalapattu-2021

എടയൂർ ഋഷിപുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ കളംപാട്ടിന് കൊടിയേറി

എടയൂർ:ചീനിച്ചോട് ഋഷി പുത്തൂർ വിഷ്ണു ക്ഷേത്രത്തിലെ കളമെഴുത്ത്പാട്ട് കൊടിയേറി. ക്ഷേത്രം പരമ്പര്യ ട്രസ്റ്റി കെ.പി ഗോപിനാഥൻ കൊടിയേറ്റ് നടത്തി. ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ക്ഷേത്ര സേവാസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു. മേൽശാന്തി കൈപ്പിള്ളി മഠത്തിൽ രാമൻ എമ്പ്രാന്തിരി ഈ ഉത്സവകാലത്തെ പാട്ടു കുറയിട്ടു. പാട്ടു കൊട്ടിലിൽ പൂക്കാട്ടിയൂർ സത്യനാരായണക്കുറുപ്പ് തിരുമാന്ധാംകുന്നിലമ്മക്കുള്ള കളമെഴുതി. ഇത്തവണ 17 ദിവസം നീളുന്ന കളം പാട്ടുണ്ട്. കളംപാട്ടിന് സമാപനം കുറിച്ച് മാർച്ച് 14 ഞായർ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയും, വിശേഷാൽ വരവുകളും ഒഴിവാക്കി പൂരം നടത്തുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!