HomeNewsIncidentsഎടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല

എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല

edarikode-tinner-godown

എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല

എടരിക്കോട്: എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിന് തീപ്പിടിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്കാണ് സംഭവം. എടരിക്കോട് പുതുപ്പറമ്പ് ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ മാറി പാടത്തിനു സമീപമായി പ്രവർത്തിച്ചു വന്ന ഗോഡൗണിനാണ് തീപ്പിടിച്ചത്. ചുറ്റും ഷീറ്റ് മറച്ച നിലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിലും പരിസരത്തുമായി ആയിരത്തിലേറെ ലിറ്റർ ടിന്നറും മറ്റു സാമഗ്രഹികളും സൂക്ഷിച്ചു വരികയായിരുന്നു. നാശനഷ്ടങ്ങളുടെ കണക്കും അപകടത്തിൻ്റെ കാരണവും അറിവായിട്ടില്ല. ഗോഡൗണിന് 25 മീറ്ററിനുള്ളി മൂന്ന് വീടുകളാണുണ്ടായിരുന്നത്. ഭയങ്കര ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഈ വീടുകളിലുള്ളവർ പുറത്തേക്കോടുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമെത്തിയ ഫയർ എഞ്ചിനുകളും പോലീസും ചേർന്ന് ഒന്നര മണിക്കൂർ നേരം പണിപ്പെട്ടാണ് തീയണച്ചത്. തീയിൽ രണ്ട് തെങ്ങുകളും കത്തി നശിച്ചു. ഉച്ച സമയത്തുണ്ടായ തീപ്പിടുത്തത്തിൽ കനത്ത ചൂടും രാസവസ്തുക്കളുടെ രൂക്ഷ ഗന്ധവും ഏറെ നേരം പ്രദേശത്തുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!