അനുവദിച്ച തുക തീര്‍ന്നു;വളാഞ്ചേരി-കൊപ്പം റോഡുപണി പൂര്‍ത്തിയായില്ല
വളാഞ്ചേരി: കേടായ റോഡുകള്‍ നന്നാക്കാന്‍ അനുവദിച്ച തുക പൂര്‍ണമായി വിനിയോഗിച്ചിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അങ്ങനെത്തന്നെ നില്ക്കുന്നു.
വളാഞ്ചേരി-കൊപ്പം റോഡില്‍ കൊട്ടാരം ആലിന്‍ചുവട് ഭാഗം ഇപ്പോഴും പൊട്ടിത്തകര്‍ന്ന് കിടക്കുകയാണ്. വെണ്ടല്ലൂര്‍, ഇരിമ്പിളിയം, പൂക്കാട്ടിരി, ചെമ്പ്ര, പുറമണ്ണൂര്‍, മങ്കേരി, പറമ്പത്ത്കാവ് തുടങ്ങി ഒട്ടേറെ ഉള്‍പ്രദേശങ്ങളിലേക്ക് ബസ്സുള്െപ്പടെയുള്ള വാഹനങ്ങള്‍ പോകുന്ന വഴിയാണ് ഇത്. ഇവിടെ റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ എപ്പോഴും ഗതാഗതതടസ്സത്തിനും കാരണമാകുന്നുണ്ട്.
അതിനിടെ റോഡുപണിയ്ക്ക് അനുവദിച്ച തുകയും വിശദാംശങ്ങളും വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട് കുറ്റിപ്പുറം പൊതുമരാമത്ത് ഓഫീസിലേക്ക് അപേക്ഷ നല്‍കിയെങ്കിലും വിശദവിവരങ്ങള്‍ നല്‍കിയില്ലെന്ന് പരാതിയുണ്ട്. ഇരിമ്പിളിയം താമരശ്ശേരി നിസാമുദ്ദീനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here